LATEST NEWS

Related Posts

LOCAL NEWSരാമമംഗലം ഹൈസ്‌കൂളിൽ എസ്.പിയസി ക്യാമ്പിന് തുടക്കമായി

രാമമംഗലം ഹൈസ്‌കൂളിൽ എസ്.പിയസി ക്യാമ്പിന് തുടക്കമായി

രാമമംഗലം: രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ത്രിദിന സമ്മർ ക്യാമ്പിന് തുടക്കമായി.ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.രാമമംഗലം ദേവസ്വം സെക്രട്ടറി രാമചന്ദ്രൻ കെ.എസ്.പതാക ഉയർത്തി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം തോമസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പുത്തൻകുരിശ് സബ് ഡിവിഷൻ ഫുട്‌ബോൾ വിജയികളായ രാമമംഗലം ഹൈസ്‌കൂൾ ടീമിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ് അനുമോദിച്ചു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,ഡ്രിൽ ഇൻസ്ട്രക്ടർ അജീഷ് എൻ എ എന്നിവർ പ്രസംഗിച്ചു
ക്യാമ്പിൽ 88 കേഡറ്റുകളാണ്് പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി കളരി പരിശീലനം,വിവിധ ക്ലാസ്സുകൾ,പരേഡ്,ശുഭയാത്ര റോഡ് സുരക്ഷാ ബോധവത്കരണം തുടങ്ങിയവ നടത്തി

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.